ഹ്യൂസ്റ്റണ്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി തുടര്‍ച്ചയായി ആറാം തവണയും ലോക ധനികന്‍മാരില്‍ 18-ാം സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷം വരെ മുകേഷിന്റെ ആസ്തി 1,30,000 കോടിയോളമാണ്. ബ്ളൂംബെര്‍ഗ് ബില്യനയര്‍ സൂചികയിലാണ് ഇക്കാര്യം. ലോകത്തിലെ 100 ധനികരുടെ പട്ടികയാണ് തയാറാക്കിയത്. മെക്സിക്കല്‍ ടെലികോം രാജാവ് കാര്‍ലോസ് സ്ളിം ഒന്നാമത്തെ പദവിയില്‍ മാറ്റമില്ലാതെ തുടരുന്നു. 3,80,000 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ലോക ധനികരുടെ മൊത്തം ആസ്തിയില്‍ 15% വര്‍ധന ഉണ്ടായി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഫാഷന്‍ റീട്ടെയില്‍ കമ്പനി ഉടമ അമാന്‍സിയോ ഒര്‍ട്ടേഗ, നിക്ഷേകന്‍ വാറന്‍ ബഫറ്റ്, ഐകിയ സ്ഥാപകന്‍ ഇംഗ്വര്‍ കാംപ്രാഡ് തുടങ്ങിയവരാണ് പട്ടികയിലെ മുന്‍നിരക്കാര്‍.
Discussion about this post