കോട്ടയം: കോട്ടയം ജില്ലയിലെ കര്‍ഷകരില്‍ നിന്നും സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ തുക നാല് മാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. കുമരകം, തലയിഴം, വെച്ചൂര്‍ മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് തുക ലഭിക്കാതെ വലയുന്നത്. കിലോയ്ക്ക് 17 രൂപ നിരക്കിലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചത്. കോട്ടയം തലയാഴം വെച്ചൂര്‍ കുമരകം മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് ഇത്തരത്തില്‍ സിവില്‍ സപ്ലൈസിനെ വിശ്വസിച്ച് നെല്ല് നല്‍കിയത്. ഈര്‍പ്പത്തിന്റെ പേരില്‍ കിലോയ്ക്ക് നാലു മുതല്‍ ഏഴു രൂപ വരെ കുറച്ചായിരുന്നു മിക്കയിടത്തും നെല്ല് സംഭരണം. നാലു മാസം പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് നെല്ല് സംഭറിച്ചതിന്റെ തുക നല്‍കിയിട്ടില്ല.
ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് മിക്കവരും കൃഷി തുടങ്ങിയത്. പണം സമയത്തിന് ലഭിക്കാത്തത് കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. നെല്ലിന്റെ തുക ലഭിക്കാത്തതിനാല്‍ ഇത്തവണ മിക്ക പാടങ്ങളിലും പുഞ്ച കൃഷി ഇറക്കിയിട്ടില്ല. കഴിഞ്ഞ പുഞ്ച സീസണില്‍ കൃഷി നശിച്ചതിന്റെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു വരെ കര്‍ഷകന്റെ കൈകളില്‍ എത്തിയിട്ടില്ല. ഈ സ്ഥിതി നീണ്ടു പോയാല്‍ ആത്മഹത്യ മാത്രമാണ് പരിഹാരമെന്ന് കര്‍ഷകര്‍ പറയുന്നു.
തലയാഴ്, വെച്ചൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കര്‍ഷകര്‍ വന്‍തുകയാണ് ചെലവിടേണ്ടി വരുന്നത്. ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ച് കൃഷി ഇറക്കുന്ന കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് കര്‍ഷകര്‍ പറയുന്നു.
Discussion about this post