ന്യൂഡല്‍ഹി: അഭയക്കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഫാദര്‍ തോമസ് കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സാങ്കേതികമായ പിശകുള്ളതിനാല്‍ പുതുക്കി നല്‍കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെയും പോരായ്മകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിച്ചിട്ടില്ല.
കേരളത്തില്‍ മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു, ശരിയായ വിചാരണക്കുള്ള സാഹചര്യം കേരളത്തിലില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
Discussion about this post