Wednesday, October 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് : ഡയസ്നോണ്‍ ബാധകമാക്കി

by Punnyabhumi Desk
Jan 7, 2013, 05:47 pm IST
in കേരളം

തിരുവനന്തപുരം: നാളെ മുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവായി. സമരദിനങ്ങളില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും താഴെപ്പറയുന്ന സാഹചര്യങ്ങളിലൊഴികെ സാധാരണഗതിയില്‍ ഒരുതലത്തിലുള്ള അവധിയും അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

ഉദ്യോഗസ്ഥനോ, അടുത്ത ബന്ധുവിനോ ഉള്ള അസുഖം (ജീവനക്കാരന്‍/ജീവനക്കാരിയുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരാണ് അടുത്ത ബന്ധുക്കള്‍). ജീവനക്കാരന് പരീക്ഷ, പ്രസവാവശ്യമുള്ള അവധി, മറ്റ് ഒഴിവാക്കാനാകാത്ത കാരണങ്ങള്‍. വകുപ്പ് മേധാവി, അവധി അനുവദിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ അവധി അപേക്ഷിക്കുന്നവരില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടണം. സമരത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയെന്ന് തോന്നിയാല്‍ അഥോറിറ്റിക്ക് ഏതു കാരണത്തിലുള്ള അവധി അപേക്ഷയും നിരസിക്കാം.

ലീവ് അപേക്ഷ തീര്‍പ്പാക്കാതെ സൂക്ഷിക്കാന്‍ പാടില്ല. ലീവില്‍ പ്രവേശിച്ചുകഴിഞ്ഞവരെ അത്യാവശ്യഘട്ടത്തില്‍ തിരികെ വിളിക്കാവുന്നതാണ്. ഓഫീസ് മേധാവി പണിമുടക്കുകയാണെങ്കില്‍ പണിമുടക്കാത്ത ജീവനക്കാര്‍ ജില്ലാ ഓഫീസറെ വിവരമറിയിക്കണം. പണിമുടക്കിലില്ലാത്ത ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറും വകുപ്പുമേധാവികളും മതിയായ സുരക്ഷ നല്‍കണം. പൊതുമുതല്‍ നശിപ്പിക്കുക, വനിതാ ജീവനക്കാരെ അപമാനിക്കുക എന്നിവ ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പ്രൊബേഷനിലുള്ള ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്താല്‍ പ്രൊബേഷന്‍ ടെര്‍മിനേറ്റ് ചെയ്യാതിരിക്കാന്‍ വിശദീകരണം തേടും. പണിമുടക്ക് ദിവസങ്ങളില്‍ രാവിലെ 11 മണിക്കകം എല്ലാ വകുപ്പ് മേധാവികളും പൊതുഭരണ (സീക്രട്ട് സെക്ഷന്‍) വകുപ്പില്‍ ടെലഫോണ്‍/ഫാക്സ് / ഇ-മെയില്‍ മുഖേന ഹാജര്‍ ഉള്‍പ്പെടെയുള്ള സ്ഥിതിവിവരങ്ങള്‍ അറിയിക്കണം. ഫോണ്‍ : 0471-2327559, 2518399. വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് തലവന്മാര്‍, ഓഫീസ് മേധാവികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ സ്ഥാനത്ത് ജോലിക്കായി പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies