ലാഹോര്‍: നഗരഹൃദയത്തിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ മൂന്നു ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. പാക്കിസ്‌ഥാനിലെ ഏറ്റവും പ്രമുഖമായ സൂഫി തീര്‍ഥാടന കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റവും തിരക്കുള്ള വ്യാഴാഴ്‌ച രാത്രിയാണ് ആക്രമണത്തിനു ഭീകരര്‍ തിരഞ്ഞെടുത്തത്.












