കൊല്ലം: എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ കൊല്ലം കോര്‍പ്പറേഷനില്‍ പ്രസന്ന ഏണസ്റ്റ് മേയറാകും. രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് മേയര്‍ സ്ഥാനത്തേക്ക് പ്രസന്നയുടെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റിയും പേര് അംഗീകരിക്കുകയായിരുന്നു. താമരക്കുളം ഡിവിഷനില്‍ നിന്നാണ് പ്രസന്ന ഏണസ്റ്റ് വിജയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ പ്രസന്ന ശിശുക്ഷേമസമിതി ഭാരവാഹി കൂടിയാണ്. കൊല്ലത്ത് മേയര്‍ സ്ഥാനം ഇക്കുറി വനിതകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയായിരുന്നു.
Discussion about this post