കൊച്ചി: എറണാകുളം നോര്‍ത്ത് മേല്‍പാലം പൊളിച്ചുനീക്കി തുടങ്ങി. കൊച്ചി മെട്രോ നിര്‍മാണത്തിനായിട്ടാണ് നോര്‍ത്ത് പാലം പൊളിക്കുന്നത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് പാലം പൊളിക്കല്‍ ആരംഭിച്ചത്. ഒരു മാസത്തിനകം പൊളിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിക്കും.
70 കോടി രൂപയ്ക്കാണ് കരാര്‍. പാലത്തിന് മുകളിലുള്ള ടാറിംഗ് ആണ് ആദ്യഘട്ടമായി നീക്കം ചെയ്യുക. തുടര്‍ന്ന് പാലം പലഭാഗങ്ങളായി പൊളിച്ച് നീക്കും. പത്ത് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി.
ചെന്നൈ ആസ്ഥാനമായ പത്മജ സ്പെഷല്‍സിനാണ് പാലം പൊളിച്ചു നീക്കുന്നതിനും പുതിയ മേല്‍പാലം നിര്‍മിക്കുന്നതിനുമുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
Discussion about this post