വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതിയ ദിശാബോധം നല്‍കിക്കൊണ്ട് യുവ തലമുറയുടെ കുടുംബ സംഗമവും ,വിവേകാനന്ദ ജയന്തി ആഘോഷങ്ങളും സംഘടിപ്പി ക്കപ്പെടുന്നു . അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി സി ക്ക് സമീപമുള്ള ലീസ്ബര്‍ഗിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്‍ററില്‍ ജനുവരി 12 നു രണ്ടു ദിവസം നീളുന്ന സംഗമത്തില്‍ ചിന്തകനും ടി വി അവതാരകനുമായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്നു .
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവ കുടുംബ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു . ഭാരതീയ സംസ്കാരവും അറിവുകളും അമേരിക്കയിലെ പുതിയ തലമുറയില്‍ വേണ്ട വിധം എത്തിക്കുക , ഹിന്ദു സംഘടനകളില്‍ യുവാക്കളുടെ സ്വാധീനം പ്രയോജനപ്പെടുത്തുക തുടങ്ങി വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തു കൊണ്ടുള്ള സമഗ്രമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള വേദിയായി കണ്‍വെന്‍ഷന്‍ മാറുമെന്ന് സംഘാടകര്‍ അറിയിച്ചു.മലയാളി ഹിന്ദുക്കളുടെ ദേശിയ സംഘടന ആയ കെഎച്ച്എന്‍എ(KHNA) യുടെ അനുഗ്രഹാശിസ്സുകളോടെ ആദ്യമായി നടത്തപ്പെടുന്ന യുവ കണ്‍വന്‍ഷന്‍ ജനുവരി 13 നു സമാപിക്കും .
Discussion about this post