ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ടിവി ചാനലുകള്‍ക്ക് നിര്‍ദേശം. വാര്‍ത്താവിതരണ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കൃത ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് സോണി ടെലിവിഷനോട് മന്ത്രാലയം ആവശ്യപ്പെട്ടു. സോണിയുടെ വിനോദ ചാനലിലെ ക്രൈംഷോ ആയ ക്രൈം പട്രോള്‍ ദസ്തക്കറില്‍ കൂട്ടമാനഭംഗത്തിന്റ പുനരാവിഷ്‌കാര ദൃശ്യങ്ങള്‍ ഇന്ന് സംപ്രേഷണം ചെയ്യാനിരിക്കെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
Discussion about this post