ന്യൂഡല്‍ഹി: ഇന്ത്യാ – പാക് അതിര്‍ത്തിയിലൂടെ ഇരുരാജ്യങ്ങളിലേക്കും നടത്തിക്കൊണ്ടിരുന്ന ബസ് സര്‍വീസ് പാകിസ്താന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രണ്ട് ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ അംബാസിഡറെ ഇന്ത്യ പ്രതിഷേധമറിയിച്ചതിനു പകരമാണ് ഈ നടപടി.
ഇന്ത്യ നടത്തിയ വെടിവെപ്പില്‍ പാക് സൈനികന്‍ മരിച്ചതായി പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ഇന്ത്യന്‍ അംബാസിഡറെ പാക് വിദേശകാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു. കശ്മീരിലേക്കുള്ള ‘പൈഗം-ഇ-അമന്‍’ എന്ന ബസ് സര്‍വീസാണ് നിര്‍ത്തിയത്.
Discussion about this post