തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികളെന്ന പേരില്‍ തമിഴ്‌നാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം അണക്കെട്ട് സന്ദര്‍ശിക്കുന്ന വിദഗ്‌ധ സമിതെയ തെറ്റിദ്ധരിപ്പിക്കാനാണ് തമിഴ്‌നാടിന്റെ നീക്കമെന്നും ഡാം ദുര്‍ബലമാണെന്ന കേരളത്തിന്റെ വാദം സാധൂകരിക്കുന്നുതാണ് തമിഴ്‌നാടിന്റെ പ്രവര്‍ത്തനമെന്നും മന്ത്രി പറഞ്ഞു.
സാധാരണ ഗതിയില്‍ നടക്കുന്ന പെയിന്റിംഗ് പോലുള്ള അറ്റകുറ്റപ്പണികളല്ല തമിഴ്‌നാട് ഇപ്പോള്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ നിരീക്ഷണസെല്ലിലെ വിദഗ്‌ധര്‍ തമിഴ്‌നാട് നടത്തുന്ന അറ്റകുറ്റപ്പണികള്‍ പരിശോധിക്കുമെന്നും ഇതിന് ശേഷം ഇതേക്കുറിച്ചുളള കേരളത്തിന്റെ ആശങ്ക സുപ്രീംകോടതി നിയോഗിച്ച സംഘത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.ഡിസംബര്‍ 21നും 22 നുമാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധസമിതി ബലക്ഷയം പരിശോധിക്കാന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നത്.
Discussion about this post