ശബരിമല: മണ്ഡല-മകരവിളക്ക് കാലത്ത് 160 കോടി രൂപ നടവരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഗോവിന്ദന്‍ നായര്‍ അറിയിച്ചു. മകരവിളക്കിന് നടതുറന്ന ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ 40 കോടി രൂപയാണ് വരുമാനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 32 കോടി രൂപയായിരുന്നു വരുമാനം. മകരവിളക്ക് കാലത്ത് മാത്രമായി എട്ട് കോടി രൂപയുടെ അധികവരുമാനം ലഭിച്ചു. ഇനി ഏകദേശം 3 കോടി രൂപയുടെ നാണയം ഭണ്ഡാരത്തില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഉണ്ട്. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് മുന്‍ വര്‍ഷത്തേക്കാള്‍ എട്ട് കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Discussion about this post