തിരുവനന്തപുരം: ലോകത്തിനു സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന വ്യക്തിയാണു സ്വാമി വിവേകാനന്ദനെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പബ്ളിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന ത്രിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതങ്ങള്‍ തമ്മിലോ വിശ്വാസങ്ങള്‍ തമ്മിലോ ഏറ്റുമുട്ടലല്ല വേണ്ടതെന്നു സ്വാമി ലോകത്തെ ഉദ്ബോധിപ്പിച്ചു. ഷിക്കാഗോയില്‍ ലോക മതസമ്മേളനത്തോട് അനുബന്ധിച്ചു സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗം സമ്മേളനത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ടു. സ്വാമിജിയെക്കുറിച്ചുള്ള ചിന്തകള്‍ രാജ്യത്തിന് അഭിമാനമാണ്. ഭാരതത്തിന്‍റെ ആധ്യാത്മീകത ശരിയായ രീതിയില്‍ ലോകത്തിനു പകര്‍ന്നു നല്കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post