മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നു. രണ്ടാം ദിനത്തില്‍ പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നിലെത്തി. 232 പോയിന്റാണ് കോഴിക്കോട് ഇതുവരെ സ്വന്തമാക്കിയത്. 222 പോയിന്റുമായി പാലക്കാടും 218 പോയിന്റുമായി കണ്ണൂരുമാണ് യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളില്‍ എത്തിനില്‍ക്കുന്നത്. ഇതുവരെ 56 മത്സരയിനങ്ങളാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ ദിവസം നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടകത്തില്‍ കണ്ണൂര്‍ ജില്ല ഒന്നാംസ്ഥാനം നേടി. ഇരിട്ടി എടൂര്‍ സെന്റ്. മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ‘പൊറോട്ട’ എന്ന നാടകമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എണ്ണായിരത്തിലേറെ കുട്ടികളാണ് ഇത്തവണ കലോത്സവത്തില്‍ മത്സരിക്കുക. പതിനേഴ് വേദികളിലായി 232 മല്‍സരങ്ങളാണ് ഇക്കുറിയുണ്ടാവുക.
Discussion about this post