ശ്രീനഗര്‍: അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തുന്ന വെടിവെയ്പ് തുടരുന്നു. മേന്താര്‍ സെക്ടറിലെ മൂന്ന് ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെയാണ് പാക് സൈന്യം ഇന്നലെ വൈകിട്ടും വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഇരുവിഭാഗവും ഫ്ളാഗ് മീറ്റിംഗ് ചേര്‍ന്ന ശേഷം ഇത് നാലാം തവണയാണ് പാക് സൈന്യം കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റിലേക്ക് വെടിയുതിര്‍ക്കുന്നത്. കരാര്‍ ലംഘിച്ചുള്ള വെടിവെയ്പ് വെച്ചുപൊറുപ്പിക്കേണ്ടതില്ലെന്നും ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post