നാമകരണ സംസ്‌കാരം
സ്വാമി പരമേശ്വരാനന്ദ സരസ്വതി
ശിശുവിന്റെ ജനനാനന്തരം 11-ാം ദിവസത്തിലോ 101-ാം ദിവസത്തിലോ, ഈ രണ്ടു ദിനങ്ങളിലും സാധിച്ചില്ലെങ്കില്‍ രണ്ടാംവര്‍ഷത്തിലൊരു ജന്മനക്ഷത്രിത്തിലോ പേരുവിളിക്കുന്ന സംസ്‌കാരമാണ് നാമകരണം.
ഓരോ സംസ്‌കാരത്തിലും അനുഷ്ഠിക്കേണ്ടുന്ന ഈശ്വരപ്രാര്‍ത്ഥന, ഹോമം, സ്വസ്തി വചനം, ശാന്തിവചനം എന്നിവയെല്ലാം ശിശുവിനും വേണ്ടി പിതാവും പുരോഹിതനും നിര്‍വ്വഹിക്കണം.
മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറ് ഭാഗത്ത് ഇരിക്കുന്ന പിതാവിന്റെ പിന്നിലൂടെ ചെന്ന് അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ട് ഇടത്തുഭാഗത്ത് ഇരിക്കണം. മുറപ്രകാരം നാമകരണ സംസ്‌കാരവും വിശേഷയജജ്ഞാഹൂതികളോടുകൂടി നടത്തപ്പെടുന്നു.
ആണ്‍കുട്ടികള്‍ക്ക് ഐശ്വര്യം, വീര്യം, വിദ്യ, ബലം മുതലായ ഗുണങ്ങള്‍ വ്യഞ്ജിപ്പിക്കുന്ന പേരുകളും പെണ്‍കുഞ്ഞുങ്ങള്‍ക്ക് മധുരകോമളങ്ങളായതും രണ്ടോ മൂന്നോ അക്ഷരങ്ങള്‍ അടങ്ങുന്നതുമായ പേരുകള്‍വിളിക്കണമെന്നുണ്ട്. അനന്തരം നാമകരണകര്‍മ്മത്തിനുവേണ്ടി വന്ന് ഉപസ്ഥിതരായിരിക്കുന്നവരെല്ലാം ചേര്‍ന്ന് സാമൂഹിക ഉപാസന നടത്തും.
പുരോഹിതന്റെ നാമകരണ സംസ്‌കാര വിഷയത്തെ സംബന്ധിച്ച് പ്രഭാഷണത്തിനു ശേഷം യഥോചിതം സല്‍ക്കരിക്കപ്പെടുന്നു. ആഗതര്‍ യാത്രചോദിച്ച് പിരിയുമ്പോള്‍ ശിശുവിനെ നോക്കി ‘കുഞ്ഞേ നീ ആയുഷ്മാനും വിദ്യാധനനും ധര്‍മ്മാത്മാവും യശസ്സ്വിയും പുരുഷാര്‍ത്ഥിയും പ്രതാപിയും പരോപകാരിയും ഐശ്വര്യസമ്പന്നനുമായി ഭവിക്കട്ടെ’
ഹേ ബാലകാ! ത്വ മായുഷ്മാന്‍
വര്‍ച്ചസ്വീ, തേജസ്വീ, ശ്രീമാന്‍ ഭൂയാ:-
എന്നുചൊല്ലി ആശീര്‍വദിക്കണം. നാമകരണത്തില്‍പോലും ബാലികാബാലന്മാരെ സത്തുക്കളുടെ സത്കര്‍മ്മങ്ങളിലേക്ക് ആകര്‍ഷിക്കത്തക്കവിധം പൂര്‍വ്വികര്‍ ശ്രിദ്ധിച്ചിരുന്നു
നാമധേയം തയോശ്ചാപി
മഹാപുരൂരുഷ കര്‍മ്മണാം!
വിശദാനം പ്രേരകഞ്ച ഭവേല്‍
സ്വഗുണ ബോധകം!
Discussion about this post