മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ 47- ാം പ്രതി എ. അനസിന് ജാമ്യം. സെഷന്‍സ് കോടതിയാണ് അനസിന് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് എട്ടുപ്രതികളുടെ റിമാന്‍ഡ് കാലാവധി മൂന്നുമാസത്തേക്ക് കോടതി നീട്ടുകയും ചെയ്‌തു. കോളജ് അധ്യാപകന്‍ കൂടിയായ അനസ് കൈവെട്ടിയ പ്രതികള്‍ക്ക് ഒളിച്ചുകഴിയാന്‍ സൗകര്യമൊരുക്കിയതിനാണ് പിടിയിലായത്. 100 ദിവസത്തിലധികമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അനസ്.
ജയിലില്‍ കിടന്ന് തദ്ദേശതെരഞ്ഞെടുപ്പില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ വഞ്ചിനാട് ഡിവിഷനില്‍നിന്നു എസ്‌ഡിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച അനസ് 1,906 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മൂവാറ്റുപുഴ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‌കി അനുമതി നേടിയാണ് ഇദ്ദേഹം മത്സരിച്ചത്. കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് സത്യപ്രതിജ്ഞയ്‌ക്ക് ഇദ്ദേഹം എത്തിയത്.
Discussion about this post