തിരുവനന്തപുരം: നേമം പുഷ്പരാജിന്റെ ചിത്രങ്ങള്‍ ആശയങ്ങളെ പ്രതീകാത്മകമായി ആസ്വാദകനിലേക്ക് സന്നിവേശിപ്പിക്കുന്നതാണ്. സിനിമയിലെ കലാസംവിധായകനായും പിന്നീട് സിനിമാ സംവിധായകനായും മാറിയ പുഷ്പരാജ്എപ്പോഴും നല്ല ചിത്രമെഴുത്തുകാരനായിരിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളെ അടുത്തറിയുമ്പോള്‍ വ്യക്തമാകുന്നു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ സൗത്ത്ഇന്ത്യന്‍ബാങ്ക് ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന സമകാലകലാമേളയില്‍ നേമം പുഷ്പരാജിന്റെചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സാധാരണ സിനിമാക്കാരുടെ ചിത്രങ്ങള്‍ക്കില്ലാത്ത പ്രത്യേകതകളാണ് പുഷ്പരാജിന്റെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ദൃശ്യഭംഗി നല്‍കുന്നതിനപ്പുറം ചില ആശയങ്ങളെ ദൃശ്യവത്കരിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിക്കുന്നുണ്ട്. ഓയില്‍ പെയിന്റും വാട്ടര്‍കളറും ഉപയോഗിച്ചാണ് നേമം പുഷ്പരാജ് പെയിന്റിംഗ് നടത്തുന്നത്. ഒന്നിനും പ്രത്യേകമായ രൂപങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണ്. എന്നാല്‍ ആസ്വാദകനുമായി നല്ല രീതിയില്‍ സംവദിക്കാന്‍ പുഷ്പരാജിന്റെ രചനകള്‍ക്ക് പ്രാപ്തിയുണ്ട്.
സിനിമയിലെ കലാസംവിധായകനായി പേരെടുത്ത കലാകാരനാണ് അദ്ദേഹം. സിനിമയിലെ കലാസംവിധാനത്തെ ക്രിയാത്മകമായി അദ്ദേഹത്തിനുപയോഗിക്കാന്‍ കഴിഞ്ഞതും നല്ല ചിത്രകാരനായതിനാലാണെന്നതില്‍ തര്‍ക്കമില്ല. തിരുവനന്തപുരംജില്ലയിലെ നേമത്തു ജനിച്ച അദ്ദേഹംകുട്ടിക്കാലം മുതല്‍തന്നെ ചിത്രം വരയ്ക്കുകയും നിറങ്ങളുമായി ചങ്ങാത്തത്തിലാകുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം പെയിന്റിംഗിനെ ആത്മസാക്ഷാത്കാരത്തിനുള്ള വഴിയായാണ് തെരഞ്ഞെടുത്തത്. ജീവിക്കാനുള്ള ഉപാധിയായി സിനിമയെയും സ്വീകരിച്ചു.
എണ്‍പതോളം സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വ്വഹിച്ച് പുഷ്പരാജ്ഗൗരീശങ്കരം, ബനാറസ് എന്നീ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഗൗരീശങ്കരത്തിലൂടെമികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. നല്ല പോസ്റ്റര്‍ ഡിസൈനറായും മികച്ച ഇല്ലസ്‌ട്രേറ്ററായും നേമം പുഷ്പരാജ് പേരെടുത്തിട്ടുണ്ട്. കനകക്കുന്നിലെസമകാല കലാമേളയില്‍ഏറെ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളാണ് പുഷ്പരാജിന്റെത്. ഒരുവീട്ടില്‍ഒരുചിത്രം എന്ന സാക്ഷാത്ക്കാരത്തിലേക്കെത്തുന്ന ചിത്രപ്രേമികള്‍ക്ക് പുഷ്പരാജിന്റെചിത്രങ്ങള്‍ മുതല്‍ക്കൂട്ടാകും. ഈ മാസം 26 വരെയാണ്‌സമകാലകലാമേള.
Discussion about this post