ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഡല്‍ഹിയിലെത്തിച്ചു. ഇവരെ ഡല്‍ഹിയില്‍ ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് നടപടി. എയര്‍ ഇന്ത്യ വിമാനത്തില്‍ രാത്രി 11.30 നാണ് നാവികരെ ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ള എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടായതിനാല്‍ ഒരു മണിക്കൂറോളം വൈകി വിഐപി എക്സിറ്റ് വഴിയാണ് നാവികരെ പുറത്തുകടത്തിയത്. എംബസി വാഹനത്തിലായിരുന്നു ഇവരെ താമസസ്ഥലത്തേക്ക് മാറ്റിയത്. കൊച്ചി വിട്ടുപോകരുതെന്ന ഹൈക്കോടതി വിധിക്കെതിരേ നാവികര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇവരുടെ പാസ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കണമെന്നും ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്ക് അധികം അകലെയല്ലാത്ത ചാണക്യപുരി പോലീസ് സ്റേഷനില്‍ ആഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി വ്യവസ്ഥ വെച്ചിട്ടുണ്ട്.
Discussion about this post