ആലപ്പുഴ: സംസ്ഥാന കയര്‍വകുപ്പ് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശന വിപണനമേള ‘കയര്‍കേരള 2013’ ഫെബ്രുവരി ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നു കയര്‍മന്ത്രി അടൂര്‍പ്രകാശ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇഎംഎസ് സ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയില്‍ ഇത്തവണ 60 വിദേശരാജ്യങ്ങളില്‍ നിന്നുള്ള 164 പ്രതിനിധികളുള്‍പ്പെടെ 400ലധികം പ്രതിനിധികള്‍ പങ്കെടുക്കും. 200 കോടി രൂപയുടെ വിപണനമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. 245 സ്റാളുകള്‍ മേളയിലുണ്ടാകും. മുന്‍വര്‍ഷങ്ങളിലെ മേളകളിലേക്കാള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇത്തവണത്തെ കയര്‍ഫെസ്റില്‍ പങ്കെടുക്കും. ആഫ്രിക്കയില്‍ നിന്നു 28ഉം ലാറ്റിന്‍ അമേരിക്കയില്‍ നിന്നു 19 ഉം രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒന്നിനു വൈകുന്നേരം നാലിന് ഇഎംഎസ് സ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാനമന്ത്രിമാര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിവിധദിവസങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷത്തെ കയര്‍മേളയില്‍ 100 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ലഭിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായതായും മന്ത്രി അറിയിച്ചു. ഇത്തവണത്തെ കയര്‍മേളയില്‍ 200 കോടിരൂപയുടെ കയറ്റുമതി ഓര്‍ഡറാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കയര്‍മേള കൊണ്ടു കയറ്റുമതിക്കാര്‍ക്കുമാത്രമല്ല കയര്‍രംഗത്തെ എല്ലാ മേഖലയില്‍പ്പെട്ടവര്‍ക്കും പ്രയോജനമുണ്ടാകും. നന്നായി പ്രവര്‍ത്തിക്കുന്ന കയര്‍, സഹകരണസംഘങ്ങള്‍ക്കു വിദേശരാജ്യങ്ങളിലെ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം സംസ്ഥാനസര്‍ക്കാര്‍ ഒരുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കയര്‍മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുത്താതെയുള്ള യന്ത്രവത്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ കയര്‍ ഉത്പന്നങ്ങള്‍ കണ്െടത്തുന്നതിനും ഉത്പാദിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് കയര്‍കേരളയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Discussion about this post