തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പുതിയതായി മൂന്ന് മാലിന്യ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനമായി. മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വിഎസ് ശിവകുമാര്‍, മേയര്‍ കെ ചന്ദ്രിക തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ചാലയ്ക്കു പുറമെ തിരുവനന്തപുരത്ത് മൂന്നിടങ്ങളില്‍ കൂടി മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു.
നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ചാല പ്ലാന്റില്‍ ചാലയിലെയും മണക്കാടിലെയും മാലിന്യം മാത്രമേ സംസ്‌കരിക്കുകയുള്ളൂവെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ചാല പ്ലാന്റിനെക്കുറിച്ച് നാട്ടുകാരുമായി ജനുവരി 23ന് ചര്‍ച്ച നടത്തും. മറ്റുസ്ഥലങ്ങളില്‍ 31നു യോഗം ചേരും.
അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്കു മുന്‍പ് നഗരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനെക്കുറിച്ച് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായിട്ടില്ല. ഒരു മാസത്തിനകം പ്ലാന്റി നിര്‍മിച്ച് മാലിന്യ സംസ്‌കരണം അപ്രായോഗികമണ്. എന്നാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post