ന്യൂഡല്‍ഹി: പലചരക്ക് മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ സുപ്രീം കോടതിക്ക് ആശങ്ക. ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ വേണമെന്ന് കോടതി വ്യക്തമാക്കി. നിക്ഷേപം ഉണ്ടാകുമെന്ന് ഉറപ്പുണ്ടോ അതോ വെറും രാഷ്ട്രീയസൂത്രമാണോ സര്‍ക്കാരിന്റെ നടപടിയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ 3 ആഴ്ചയ്ക്കകം മറുപടി നല്‍കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post