തിരുവനന്തപുരം: തേനീച്ച വളര്‍ത്തല്‍ കൃഷിയെ വ്യവസായത്തില്‍ നിന്നും മാറ്റി കൃഷിയില്‍ ഉള്‍പ്പെടുത്തണമെന്നും കേരളത്തിലെ കര്‍ഷകര്‍ക്കു നല്‍കുന്ന വിള പരിരക്ഷ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ സഹായം, വാര്‍ധക്യ കര്‍ഷക പെന്‍ഷന്‍ എന്നിവ തേനീച്ച കര്‍ഷകര്‍ക്കും ലഭ്യമാക്കണമെന്നും കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. തിരുവനന്തപുരം വൈഎംസിഎ ഹാളില്‍ നടന്ന ദ്വിദിന തേനുല്പാദന വിദഗ്ധ പരിശീലനവും ശില്പശാലയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post