Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഷിന്‍ഡെ സ്ഥാനമൊഴിയണം

by Punnyabhumi Desk
Jan 23, 2013, 04:37 pm IST
in മറ്റുവാര്‍ത്തകള്‍, എഡിറ്റോറിയല്‍

ജയ്പൂരില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഉന്നയിച്ച ഒരു ആരോപണം ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുസമൂഹത്തോടു നടത്തിയ യുദ്ധപ്രഖ്യാപനമായാണ് കാണേണ്ടത്. ആര്‍എസ്എസും ബിജെപിയും ‘ഹിന്ദു ഭീകരത’ വളര്‍ത്തുന്നുവെന്നാണ് അദ്ദേഹം നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത്. ഇരുസംഘടനകളും ഭീകരവിരുദ്ധ ക്യാമ്പുകളും നടത്താറുണ്ടെന്ന ആരോപണമുന്നയിച്ച ഷിന്‍ഡെ ആഭ്യന്തരമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്ന് തെളിയിച്ചിരിക്കയാണ്. മാത്രമല്ല പാകിസ്ഥാനും ഭാരതത്തിനെതിരെ അപ്രഖ്യാപിതയുദ്ധം നടത്തുന്ന ഭീകരസംഘടനകള്‍ക്കും ഈ പ്രസ്താവനയിലൂടെ പുതിയൊരു ആയുധം കൂടി നല്‍കിയിരിക്കുകയാണ്.

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ ഊറ്റംകൊള്ളുന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും ദേശസ്‌നേഹത്തെയാണ് ഷിന്‍ഡെ ചോദ്യം ചെയ്തിരിക്കുന്നത്. ഭീകരതയ്‌ക്കെതിരെ എക്കാലത്തും വിട്ടുവീഴ്ചയില്ല്ാത്ത നിലപാടുസ്വീകരിച്ചിട്ടുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന അവാസ്തവമായ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ആരോപണം തെളിയിക്കാന്‍ ഇരുസംഘടനകളുടെയും നേതാക്കള്‍ ഷിന്‍ഡെയെ വെല്ലുവിളിച്ചിട്ടുണ്ട്. ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. ഇപ്പോള്‍ നാവിറങ്ങിപോയ നിലയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി.

എല്ലാമതങ്ങളെയും സമഭാവനയോടെ കാണുന്ന ഹൈന്ദവസമൂഹത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തമസ്‌കരിക്കുകകൂടിയാണ് ഭീകരതയെ മതവുമായി ചേര്‍ത്തുകെട്ടിക്കൊണ്ട് ഷിന്‍ഡെ ചെയ്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം ആരുചെയ്താലും അത് അത്തരത്തില്‍ തന്നെ കാണണമെന്ന നിലപാടാണ് സംഘപരിവാര്‍ സംഘടനകള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ആര്‍എസ്എസിനെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ന്യൂനപക്ഷങ്ങളുടെ കൈയടിനേടി ഭീകരസംഘടനകള്‍ക്ക് ശക്തിപകരാനാണ് ഷിന്‍ഡെ ശ്രമിച്ചത്. ഷിന്‍ഡെയുടെ പ്രസ്താവന ഭീകരരെമാത്രമാവും സന്തോഷിപ്പിക്കുകയെന്ന് ബിജെപി  -ആര്‍എസ്എസ് നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെ പാകിസ്ഥാനില്‍ നിന്ന് പ്രതികരണമുണ്ടായി. ലഷ്‌കര്‍ ഇ തോയിബ എന്ന ഭീകരസംഘടനയാണ് ഷിന്‍ഡെയുടെ പ്രസ്താവനയെ ആദ്യം ആയുധമാക്കിയത്. പാക് സംഘടനകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഭാരതത്തിന്റെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടിരിക്കുന്നവെന്നാണ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്‌കര്‍ ഇ തോയിബ സ്ഥാപകന്‍ ഹാഫിസ് സെയ്ദ് ലാഹോറില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഭാരതത്തെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സെയ്ദ് ആവശ്യപ്പെട്ടു. ലോകസമാധാനത്തിനുവേണ്ടി എന്നും നിലകൊള്ളുന്ന ഒരു രാഷ്ട്രത്തിനെതിരെ ഭീകരര്‍ക്ക് ഉരിയാടാന്‍ ഷിന്‍ഡെയുടെ നിരുത്തരവാദപരമായ പ്രസ്താവന അവസരമൊരുക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷത്തിനു അയവുവന്നതിനു പിന്നാലെ കേന്ദ്രആഭ്യന്തരമന്ത്രി നടത്തിയ പ്രസ്താവനയുടെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ ഒരു സൈനികന്റെ തലയറുത്തുകൊണ്ടുപോയ സംഭവത്തില്‍ പാകിസ്ഥാന്‍ കൈകഴുകാനാണ് ശ്രമിച്ചത്. ഈ സംഭവത്തിനു പിന്നില്‍ ഭീകരരുടെ കൈകളുണ്ടോ എന്ന സംശയവും ബലപ്പെട്ടിരുന്നു. അതിനിടയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ തികച്ചും ബാലിശമായ ഒരു പ്രസ്താവനയിലൂടെ അതിര്‍ത്തിയിലെ സംഭവങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ഷിന്‍ഡെ പ്രസ്താവന പിന്‍വലിച്ച് ഭാരതത്തിലെ ഹിന്ദുസമൂഹത്തോട് നിരുപാധികം മാപ്പുപറയണം. അല്ലെങ്കില്‍ അദ്ദേഹം സ്ഥാനം ഒഴിയണം. അതിനും തയാറായില്ലെങ്കില്‍ ഷിന്‍ഡെയെ പുറത്താക്കിക്കൊണ്ട് യൂപിഎ അദ്ധ്യക്ഷ സോണിയ ഭാരതത്തിലെ ഹിന്ദുസമൂഹത്തോട് ഖേദം പ്രകടിപ്പിക്കാന്‍ തയാറാകണം.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies