തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയ്ക്കു പിന്നാലെ കെഎസ്ആര്‍ടിസി കടുത്ത ഡീസല്‍ ക്ഷാമത്തിലേക്കു നീങ്ങുന്നു. രണ്േടാ മൂന്നോ ദിവസത്തിനകം ഭൂരിഭാഗം ബസുകളും നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമെന്നാണു കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കുന്ന സൂചന. ഡീസല്‍ കുടിശിക കൊടുത്തുതീര്‍ക്കാന്‍ കെഎസ്ആര്‍ടിസി തയാറാകാത്തതോടെ ഡീസല്‍ വിതരണം ഇന്ധനക്കമ്പനികള്‍ ഭാഗികമായി അവസാനിപ്പിച്ചു. ഇതോടെ പല ഡിപ്പോകളിലും അവശേഷിക്കുന്ന ഡീസല്‍ കൊണ്ടുവേണം സര്‍വീസ് നടത്തേണ്ടത്. അതേസമയം, സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതിനാണു കെഎസ്ആര്‍ടിസി ഡീസല്‍ ക്ഷാമം സൃഷ്ടിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
2.15 കോടി രൂപയുടെ ഡീസലാണു കെഎസ്ആര്‍ടിസി പ്രതിമാസം വാങ്ങിയിരുന്നത്. ഡീസല്‍ സബ്സിഡി ഇല്ലാതായതോടെ 65 ലക്ഷം രൂപ കൂടി അധികമായി നല്‍കേണ്ട അവസ്ഥയെത്തി. ഇതോടെ 30 ശതമാനം ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചിരിക്കയാണ്.
Discussion about this post