തിരുവനന്തപുരം: ജനുവരി 14 മുതല്‍ 20 വരെ മലപ്പുറത്ത് നടന്ന 53-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമം : സമഗ്ര കവറേജ് – മലയാള മനോരമ, പ്രത്യേക പരാമര്‍ശം – ചന്ദ്രിക, മാധ്യമം, കാര്‍ട്ടൂണ്‍ – ശിവ, മലയാള മനോരമ (നി.കൊ.ഞാ.ച എന്ന കാര്‍ട്ടൂണ്‍), മികച്ച ഫോട്ടോഗ്രാഫര്‍ – ഡോ. സാജന്‍ വി. നമ്പ്യാര്‍, മാതൃഭൂമി (ഈ കാവലിനും എ ഗ്രേഡ്), പ്രത്യേക പരാമര്‍ശം – എസ്. രമേഷ് കുറുപ്പ്, ദി ഹിന്ദു (ദി ബ്രൈറ്റസ്റ് ഓഫ് ഹ്യൂസ്), ഷിയാമി തൊടുപുഴ, തേജസ് (വല്ലാത്തൊരു മൊഞ്ചുതന്നെ), മികച്ച റിപ്പോര്‍ട്ടിങ് – സി. പ്രജോഷ് കുമാര്‍, ദേശാഭിമാനി (കവിത അഭിഷേകിന് വെളിച്ചം, അര്‍ച്ചനയ്ക്ക് ആശ്രയം), നിലീന അത്തോളി, മാതൃഭൂമി (വിലക്കുകളില്‍ അണഞ്ഞില്ല വിളക്കായ് വീണ്ടും ഖദീജ വന്നു), പ്രത്യേക പരാമര്‍ശം – രാജേഷ് കാവുംപാടം, ജനയുഗം (ഏനിന്നലെ ഒരു സൊപ്പനം കണ്ടേ), ശരീഫ് പാലോളി, സിറാജ് (ഓര്‍മ്മകളുടെ തീരത്ത് അവര്‍ ഒത്തുചേര്‍ന്നു) ശ്രാവ്യ മാധ്യമം : മികച്ച കവറേജ് – ആകാശവാണി എഫ്.എം. മഞ്ചേരി. ദൃശ്യ മാധ്യമം : മികച്ച കവറേജ് – കൈരളി ടി.വി, ഏഷ്യാനെറ്റ്, പ്രത്യേക പരാമര്‍ശം – ടി.സി.വി, തൃശ്ശൂര്‍, മികച്ച റിപ്പോര്‍ട്ടിങ് – എസ് മഹേഷ് കുമാര്‍ (മനോരമ ന്യൂസ്), സാമിര്‍ സലാം (ഇന്ത്യാ വിഷന്‍), പ്രത്യേക പരാമര്‍ശം – കൃഷ്ണപ്രിയ (ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാന്‍ – ഷഹീര്‍ ഗുരുവായൂര്‍ (റിപ്പോര്‍ട്ടര്‍).
അക്ബര്‍ കക്കട്ടില്‍ അധ്യക്ഷനും കെ.എ. മുരളീധരന്‍, മണമ്പൂര്‍ രാജന്‍ബാബു എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. അവാര്‍ഡിനര്‍ഹമായ സ്ഥാപനങ്ങള്‍ക്ക് 6,000 രൂപയും ഫലകവും വ്യക്തികള്‍ക്ക് 4,000 രൂപയും ഫലകവും നല്‍കും. അവാര്‍ഡ് നല്‍കുന്ന തീയതി പിന്നീട് അറിയിക്കും.
Discussion about this post