ജമ്മു: ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെതുടര്‍ന്ന് നിര്‍ത്തി വെച്ച വ്യാപാരം തിങ്കളാഴ്ച പുനഃസ്ഥാപിച്ചേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയന്ത്രണരേഖവഴിയുള്ള കച്ചവടവും യാത്രയും സാധാരണഗതിയിലാകാന്‍ സാഹചര്യമൊരുങ്ങിയതായും ജില്ലാഭരണകൂടം അറിയിച്ചു.
ഇന്ത്യന്‍ സൈനികരുടെ കൊലപാതകവും അതിര്‍ത്തിയിലുണ്ടായ വെടിവെപ്പുമാണ് ഇരുരാജ്യങ്ങളുടെ പരസ്പരവിശ്വാസത്തിന്റെ അടയാളമായി ചൂണ്ടിക്കാണിച്ചിരുന്ന ബസ് സര്‍വ്വീസിനെയും വ്യാപാരത്തെയും ബാധിച്ചത്. സൈനികരുടെ തലയറുത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് പാകിസ്താനുമായുള്ള ബന്ധം സാധാരണഗതിയില്‍ ആകില്ലെന്ന് പ്രഖ്യാപിച്ചത്.
Discussion about this post