തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ . ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് എന്‍എസ്എസ് മേഖലാ സമ്മേളനത്തില്‍ ആയിരുന്നു സുകുമാരന്‍ നായരുടെ പരാമര്‍ശം.
യുഡിഎഫിനെ ഏകപക്ഷീയമായി മുന്നോട്ടു പോകുവാന്‍ കഴിയില്ല. ഈ നിലയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പ്രത്യേക പ്രദേശത്ത് പ്രത്യേക സമൂഹത്തിനു മാത്രം ആനുകൂല്യം നല്‍കരുതെന്നതാണ് എന്‍എസ്എസിന്റെ നിലപാട്. എയ്ഡഡ് പദവി അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ പൊതുനയം കൊണ്ടുവരണം. വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിനു പൊതുകാഴ്ചപ്പാടില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
Discussion about this post