ബാംഗളൂര്‍: കര്‍ണാടകയില്‍ അവധി നിഷേധിച്ചതിന് പോലീസുകാരന്‍ സബ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. ബാംഗളൂരിനു സമീപം രാജാനുകുണ്ടെ പോലീസ് സ്റേഷനിലാണ് സംഭവം. പോലീസുകാരന്‍ അറസ്റിലാണ്. 30 മണിക്കൂറിലധികം ജോലി ചെയ്തതിനു ശേഷം വിശ്രമത്തിനായി മേലധികാരിയോട് അവധി ചോദിച്ച ആനന്ദ് കുമാറാണ് അറസ്റിലായത്. 38കാരനായ വിജയ് കുമാറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. അവധിയുടെ കാര്യം പറഞ്ഞ് ഇരുവരും വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. വികാരഭരിതനായ പോലീസുകാരന്‍ എസ് ഐയെ വെടിവെയ്ക്കുകയായിരുന്നു. എസ് ഐയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും വഴി മദ്ധ്യേ മരിക്കുകയായിരുന്നു.
Discussion about this post