ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിന്റെ അന്തിമവാദം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഒന്‍പതിലേക്ക് മാറ്റി. ഫെബ്രുവരി 19 നായിരുന്നു അന്തിമവാദം തുടങ്ങാനിരുന്നതെങ്കിലും കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് തമിഴ്നാടിന്റെ സമ്മതത്തോടെ തീയതി നീട്ടി വച്ചത്. കേരളത്തിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വേയുടെ അസൌകര്യവും ഇരുസംസ്ഥാനങ്ങളും വാദങ്ങള്‍ പരസ്പരം എഴുതി നല്‍കാന്‍ വൈകിയതും കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം.
മാര്‍ച്ച് 15 നകം ഇരുസംസ്ഥാനങ്ങളും വാദങ്ങള്‍ പരസ്പരം എഴുതി കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ കേസ് അനന്തമായി നീട്ടിവെയ്ക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി അന്തിമവാദം ഫെബ്രുവരി 19 ന് തുടങ്ങുമെന്ന് വ്യക്തമാക്കിയത്. കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇരുസംസ്ഥാനങ്ങള്‍ക്കും വാദങ്ങള്‍ നിരത്താന്‍ അഞ്ച്് ദിവസം വീതം ലഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് പൂര്‍ണമായി കേസ് പരിഗണിക്കുക.
Discussion about this post