തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ എന്‍എസ്എസ്സിന്റെ പ്രസ്താവന വിവാദമാകുന്നു. എന്‍എസ്സിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. രമേശ് ചെന്നിത്തലയുടെ പൂര്‍ണ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ചെന്നിത്തലയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിലും തന്നോട് പറയും. എന്‍എസ്എസ്സിന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് വിവാദത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുരംഗത്ത് നിന്നാല്‍ ഇതുപോലുള്ള പലതും കേള്‍ക്കേണ്ടി വരുമെന്നും ഇത് ഇഷ്ടമില്ലാത്തവര്‍ വീട്ടില്‍ പോയി ഇരിക്കുകയാണ് വേണ്ടതെന്നും അപ്പോള്‍ സ്വസ്ഥമായി ഇരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങള്‍ എത്ര ചോദിച്ചാലും എന്നില്‍ നിന്ന് ഇത് ഡെവലപ് ചെയ്യാന്‍ ഒന്നും കിട്ടുകയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Discussion about this post