ചങ്ങനാശേരി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍എസ്എസിനെ വഞ്ചിച്ചുവെന്നും ഈ സാഹചര്യത്തില്‍ ചെന്നിത്തല ഇനി ഭരണനേതൃത്വത്തിന്റെ താക്കോല്‍സ്ഥാനത്ത് ഇരിക്കേണ്ടതില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശിന്റെ സ്ഥാനത്ത് ഇരിക്കാന്‍ വേറെ ആളുവരും. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ജനങ്ങളില്‍ നിന്നു വസ്തുതകള്‍ മറച്ചുവച്ചു. എന്‍എസ്എസ്- എഐസിസി ധാരണയേക്കുറിച്ച് വ്യക്തമാക്കേണ്ടതു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്നും കോണ്‍ഗ്രസ് വക്താവ് പി.സി.ചാക്കോയുടെ ഇതുസംബന്ധിച്ച പ്രസ്താവന കാര്യമാക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സോണിയയുടെ മറുപടിക്കു ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
Discussion about this post