കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 12 മണിക്കൂര്‍ ഉപരോധത്തെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. വിദ്യാര്‍ത്ഥിനികള്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് വീണ്ടും മാര്‍ച്ച് നടത്തുകയാണ്. ഹോസ്റ്റലിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് 5 മണി മുതലാണ് വിദ്യാര്‍ത്ഥിനികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചത്. നിരന്തരമായി തങ്ങളുടെ ആവശ്യങ്ങള്‍ ലംഘിച്ചതിനാലാണ് ഉപരോധ സമരം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ സമരത്തിന് എസ്എഫ്‌ഐ, കെഎസ് യു, അധ്യാപക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
Discussion about this post