തിരുവനന്തപുരം: കേരളത്തിലെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള 19 ഡാമുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും 158 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെയുള്ള ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് (ഡ്രിപ്പ്) ഭരണാനുമതി നല്‍കി. ആറു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
മലമ്പുഴ, വാളയാര്‍, പീച്ചി, നെയ്യാര്‍, കുറ്റ്യാടി, മലങ്കര, കല്ലട, പമ്പ, പെരിയാര്‍വാലി, ചിമ്മിനി, വാഴാനി, മീങ്കര, ചുള്ളിയാര്‍, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ശിരുവാണി, മൂലത്തറ, പഴശ്ശി എന്നീ ഡാമുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
Discussion about this post