കെ.ശശിധരന്‍ നായര്‍
സ്വാമിയാര്‍ മഠത്തിന്റെ അധിപതി ശ്രീ നീലകണ്ഠഗുരദേവന്‍ ആശ്രമത്തില്‍ നിന്ന് ഒരു ശിഷ്യനെ പറഞ്ഞയച്ചു. പണിമൂലയെന്ന സ്ഥലത്ത് വിളിപ്പിച്ചു കൊണ്ടുവന്ന കേളേജ് വിദ്യാര്‍ത്ഥിയായിരുന്നു പില്‍ക്കാല്തത് സത്യാനന്ദസരസ്വതിയെന്ന നാമധേയത്തില്‍ അറിയപ്പെട്ട ശേഖരന്‍ നായര്‍.
നീലകണ്ഠഗുരുദേവനോടുള്ള ഗുരുഭക്തിയും ബഹുമാനവും മനസ്സിലാക്കി സ്വന്തം ശിഷ്യനായി മാറാന്‍ ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. അചഞ്ചലമായ ഗുരുഭക്തിയും ആശ്രമജീവിതത്തിലെ കൃത്യനിഷ്ഠയും കണ്ട് നാട്ടുകാര്‍ ശേഖരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയില്‍ അതീവ വാത്സല്യവും സ്‌നേഹവും കാട്ടി. അദ്ദേഹം വളരെ താമസിക്കാതെ നാട്ടുകാരെ സ്‌നേഹിക്കുന്ന ഒരാളായി മാറി. പതിനഞ്ചു വസ്സിനുതാഴെ പ്രായക്കാരായ ഞങ്ങളില്‍ ഇരുപതോളം പേരെ ചേര്‍ത്ത് ബാലസമാജം എന്നൊരു സംഘടന രൂപീകരിച്ചു. അതിന്റെ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനായിരുന്നു. മാസംതോറും കമ്മിററി വിളിക്കുകയും അതില്‍ വിജ്ഞാനപ്രദമായ പ്രസംഗം നടത്തുകയും ചെയ്തു. ഞങ്ങള്‍ ആ ഗംഭീര പ്രസംഗം ശ്രദ്ധിച്ച് കോള്‍മയിര്‍ കൊണ്ടിട്ടുണ്ട്. കൂടാതെ കായികമായ പ്രോത്സാഹനം തരുകയും അതിനുവേണ്ടി ഭൗതിക സാഹചര്യം ഒരുക്കുകയും നേതൃത്വം വഹിക്കുകയും ചെയ്തു.
കഥകളെ പഠിപ്പിക്കുവാന്‍ കെട്ടിയ ഷെഡില്‍ യോഗാഭ്യാസ പരിശീലനം തുടങ്ങി. കാര്‍ഷികമായ അറിവു പകര്‍ന്നുതരുന്നതിന്റെ ഭാഗമായി വയല്‍ പാട്ടത്തിന് എടുത്ത് അതില്‍ ഞങ്ങളെക്കൊണ്ട് വാഴക്കൃഷി ചെയ്യിച്ചു. ബാലസമാജം കുട്ടികളെക്കൊണ്ട് ജൈവവളം സംഭരിച്ച് കൃഷിയുടെ വളര്‍ച്ചക്ക് പ്രോത്സാഹനവും നേതൃത്വവും നല്‍കി. പ്രകൃതിയില്‍ മനുഷ്യന്‍ ഇണങ്ങി ജീവിക്കുന്നതിനും കൃഷിയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഈ കാലഘട്ടത്തില്‍ കൃഷി, പൂജയാണെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തിയത് ഓര്‍ത്തുപോകുന്നു. എല്ലാ വീടുകളിലും പരിസരശുചീകരണം മുന്നില്‍ക്കണ്ട് അദ്ദേഹം ബാലസമാജം കുട്ടികളെക്കൊണ്ട് കമ്പോസ്റ്റ് വളം നിര്‍മ്മിക്കുന്നതിന് വീടുകളില്‍ ആവശ്യമായ അളവില്‍ കുഴി നിര്‍മ്മിക്കുകയും അതില്‍ ചപ്പുചവറുകളും പച്ചിലയും ചാണകവെള്ളവും തളിച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുര മേയാന്‍ നിവൃത്തിയില്ലാത്ത പാവങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെക്കൊണ്ട് പുരമേഞ്ഞുകൊടുക്കുകയും അങ്ങനെ കുട്ടികളില്‍ പാവങ്ങളോടുള്ള പ്രവര്‍ത്തനത്തിന് പ്രേരണ നല്‍കുകയും ചെയ്തു.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായശേഷം തുണ്ടത്തില്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. ആ സമയത്ത് പത്താം ക്ലാസില്‍ അദ്ദേഹം ഞങ്ങളെ ഇംഗ്ലീഷും ഗ്രാമറും പഠിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ അമിത താല്‍പര്യം കാണിക്കുകയും വിദ്യാര്‍ത്ഥികളെ എല്ലാ വിഷയത്തിന്റെയും മാര്‍ക്കുകള്‍ അന്വേഷിക്കുകയും മാര്‍ക്ക് കുറവുള്ളവര്‍ക്ക് ശാസനകള്‍ നല്‍കുകയും ചെയ്തിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കൂടുതല്‍ വാങ്ങുന്നതിനുവേണ്ട അറിവും പ്രോത്സാഹനവും നല്‍കി മാതൃകാദ്ധ്യാപകനായി ഞങ്ങളോട് സഹകരിച്ചു. ഈ സമയത്ത് അദ്ദേഹം തുണ്ടത്തില്‍ സ്‌കൂളില്‍ അദ്ധ്യാപകവൃത്തിക്ക് കാവി ഉടുത്ത് ചെന്നതിന്റെ പേരില്‍ സഹപാഠികള്‍ ആക്ഷേപിക്കുകയും ഇതില്‍ പ്രതിഷേധിച്ച് ബാലസമാജത്തിലുള്ള പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ കാവിമുക്കിയ മുണ്ട് ഉടുത്ത് പ്രതിഷേധസൂചകമായി സ്‌കൂളില്‍ പഠിക്കാന്‍ പോയസംഭവവും ഓര്‍ത്തുപോകുന്നു. ഈ പ്രതിഷേധത്തില്‍ അദ്ദേഹം ഞങ്ങളെ സ്‌നേഹത്തോടുകൂടി ശാസിക്കുകയും ആശ്രമത്തിന്റെ ആത്മീയമായ വളര്‍ച്ചക്കും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മുഴുവന്‍ സമയവും ചെലവഴിക്കേണ്ടിവന്നതിനാല്‍ അദ്ദേഹം സ്‌കൂളിലെ അദ്ധ്യാപനവൃത്തി രാജിവച്ചു. സന്യാസം പൂര്‍ണ്ണമായി സ്വീകരിച്ചു. സത്യാനന്ദ സരസ്വതി എന്ന നാമധേയത്തില്‍ ലോക പ്രശസ്തനായി മാറി.
II
മൂത്ത മകന്‍ രണ്ടാംക്ലാസില്‍ പഠിക്കുന്ന സമയം. ഒരു വയറുവേദന കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാതായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍കാണിച്ച് മരുന്നു കഴിച്ചു. പല രീതിയിലുള്ള 7-ഓളം എക്‌സ്‌റേകള്‍ എടുത്തു. അതില്‍ കുഴപ്പമില്ല. ഒടുവില്‍ ഡോക്ടര്‍ സ്‌കാനിങ്ങിന് എഴുതി. പണം അടച്ചു. ആ ദിവസം ആശുപത്രിയില്‍ പോയ സമയം ആശ്രമത്തില്‍ കയറി സ്വാമിജിയെക്കണ്ടു. ഒന്നും കാണുകയില്ല എന്ന് സ്വാമിജി പറഞ്ഞുവിട്ടു. ആശുപത്രിയില്‍ ചെന്ന് സ്‌കാനിങ്ങ് കഴിഞ്ഞു. ഒരു കുഴപ്പവുമില്ല എന്ന് റിസള്‍ട്ട് വന്നു. പിറ്റേന്ന് രാവിലെ വയറുവേദന പഴയരീതിയില്‍. ഉടനെ ആശ്രമത്തില്‍ സ്വാമിജിയുടെ അടുത്ത് അവനെകൊണ്ടു ചെന്ന് കാര്യം പറഞ്ഞു. അപ്പോള്‍ ഒരു കറുത്ത ചരട് വാങ്ങി വരാന്‍ പറഞ്ഞു. ചരട് വാങ്ങിക്കൊടുത്തു. അതില്‍ ചെറിയകുറച്ച് കെട്ടുകള്‍ ഇട്ട് അരയില്‍ കെട്ടിക്കൊടുത്തു. അതിനുശേഷം മകന് വയറുവേദന വന്നിട്ടില്ല. അതിനുശേഷം പ്രധാന കാര്യങ്ങള്‍ എല്ലാം കഴിവതും ഗുരുനാഥനായ സ്വാമിജിയോട് ചോദിച്ചിട്ടേ ചെയ്യാറുള്ളൂ.
ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.
Discussion about this post