ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ കോഴിക്കോട് ജില്ലയില്‍ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 7ന് പുതിയറ പുണ്യഭൂമിയില്‍ നടന്നു.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ ശ്രീ കിഷോര്‍ കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി. ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ വിശദീകരണം നല്‍കി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് ചെറൂപ്പ, അഡ്വ.ദീപ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
സ്വാഗതസംഘ ഭാരവാഹികള്‍
മുഖ്യരക്ഷാധികാരി:സ്വാമി ശോഭാനന്ദ സരസ്വതി, രക്ഷാധികാരികള്‍: ശിവരാമന്‍ നായര്‍, ലക്ഷ്മണന്‍ പറമണ്ണില്‍, ബാലകൃഷ്ണന്‍ നായര്‍, ശ്രീമതി വല്ലി കൃഷ്ണന്‍, ശ്രീമതി ശകുന്തള, സുരേന്ദ്രമോഹന്‍ കരുവാറ്റ. ചെയര്‍മാന്‍: വി.കെ.ശിവപ്രസാദ്.
വൈസ് ചെയര്‍മാന്‍മാര്‍: നാരായണന്‍ മാസ്റ്റര്‍ വടകര, എം ഡി രാജീവ് കുമാര്‍ കാക്കൂര്‍, ബാലന്‍ നായര്‍ മായങ്ങല്‍. ജനറല്‍ കണ്‍വീനര്‍: അഡ്വ.രവീന്ദ്രന്‍
ജോയിന്റ് കണ്‍വീനമാര്‍: ശ്രീധരന്‍ കല്ലോട്, സുര്‍ജിത്, സദാനന്ദന്‍ ചേളന്നൂര്‍
ട്രഷറര്‍: കിഷോര്‍ കുമാര്‍
ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നുള്ള 14 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:- സതീശന്‍ കോടഞ്ചേരി, അച്യുതന്‍ ഓമശ്ശേരി, സജീവന്‍ കൊയിലാണ്ടി, പ്രഭാകരന്‍ പേരാമ്പ്ര, വിനോദ് മമ്പാട്ട്, റെനീഷ് വടകര, മുരളീധരന്‍ സിവില്‍സ്റ്റേഷന്‍, സജീവന്‍ കുറ്റിക്കാട്ടൂര്‍, സുരേഷ് വെള്ളിപ്പറമ്പ്, ദിനേശന്‍ വടകര, കുഞ്ഞിക്കണ്ണന്‍ നായര്‍, കൃഷ്ണകുമാര്‍ ബിലാത്തിക്കുളം, ദിനേശ് ബാബു മനക്കല്‍, വത്സരാജ് മാറാട്.
എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയുടെ 6 മേഖലകളിലും ഡിസംബര്‍ 27ന് മുന്‍പ് സബ് കമ്മിറ്റികള്‍ക്ക് രൂപം കൊടുക്കാനും 28 ന് വീണ്ടും ജില്ലാ സ്വാഗത കമ്മിറ്റി അവലോകനയോഗം നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാന്‍ തീരുമാനിച്ചു.
2026 ജനുവരി 7 ന് കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷ പുതിയറ പുണ്യഭൂമിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.













