ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ പാലക്കാട് ജില്ലാ സ്വാഗതസംഘ രൂപീകരണം 2025 ഡിസംബര്‍ 5ന് പാലക്കാട് കദളീവനം ഓഡിറ്റോറിയത്തില്‍ നടന്നു .
പ്രഭജ്‌നന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞയോഗത്തില്‍ സനൂപ് കൃഷ്ണ അധ്യക്ഷനായി. ഹിന്ദു കുടുംബ സമീക്ഷയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി. ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയെകുറിച്ചുള്ള വിശദീകരണം നല്‍കി. ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ സമീക്ഷയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തി.
സ്വാഗതസംഘ ഭാരവാഹികള്‍
ചെയര്‍മാന്‍: ഉണ്ണി വരദം
വൈസ് ചെയര്‍മാന്‍മാര്‍: മനോജ് രാമന്‍കുട്ടി, ഗീത മേനോന്‍
ജനറല്‍ കണ്‍വീനര്‍: രാജന്‍ വടക്കന്തറ
ജോയിന്റ് കണ്‍വീനര്‍: ഹരിദാസ്, രാമദാസ് യാക്കര, പ്രസന്ന കല്പാത്തി
ട്രഷറര്‍: ചന്ദ്രന്‍ മലമ്പുഴ
കൂടാതെ പ്രോഗ്രാം കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, അഡ്വര്‍ടൈസിങ് കമ്മിറ്റി എന്നിങ്ങനെ 3 സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരെയും ചേര്‍ത്ത് കൊണ്ടും
വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാനും തീരുമാനിച്ചു.













