ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ വയനാട് ജില്ലാ സ്വാഗതസംഘരൂപീകരണം 2025 ഡിസംബര്‍ 6ന് കല്പ്പറ്റ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു .
ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ ആവശ്യകതയെ സഭയെ ബോധ്യപ്പെടുത്തിക്കൊണ്ട് വിഷയാവതരണം നടത്തി . ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിശദീകരണം നല്‍കി .
സ്വാഗതസംഘ ഭാരവാഹികള്‍:-
ചെയര്‍മാന്‍: ശശി മാനന്തവാടി, വൈസ് ചെയര്‍മാന്‍മാര്‍: സന്തോഷ് ജി നായര്‍, തങ്കച്ചന്‍ മീനങ്ങാടി, സന്ധ്യ മോഹന്‍ദാസ്, ജനറല്‍ കണ്‍വീനര്‍: രാംദാസ്, ജോയിന്റ് കണ്‍വീനര്‍: നവീന്‍, രവിചന്ദ്രന്‍, ശിവദാസ്, അരുണ്‍, ട്രഷറര്‍: ദിലീപ് രാജ് (ഹരി)
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍പേരെയും ഉള്‍പ്പെടുത്തിക്കൊണ്ടും
വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാനും തീരുമാനിക്കുകയും അതിനായി ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മാനന്തവാടി ഹനുമാന്‍ കോവിലില്‍ അടുത്ത യോഗം ചേരാന്‍ തീരുമാനിച്ചു. 2026 ജനുവരി 6 ന് വയനാട് ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാനന്തവാടി ഹനുമാന്‍ കോവിലില്‍ വെച്ച് നടത്താന്‍ യോഗം തീരുമാനിച്ചു.













