ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ 2026 ജനുവരിയില്‍ നടക്കുന്ന ഹിന്ദു കുടുംബ സമീക്ഷയുടെ തൃശ്ശൂര്‍ ജില്ലാ സ്വാഗതസംഘ രൂപീകരണം 05/12/25 ന് തൃശൂര്‍ തെക്കേ മഠത്തില്‍ വെച്ച് നടന്നു.
ശ്രീ ഹരികുമാര്‍ ഭട്ടതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹിന്ദു കുടുംബ സമീക്ഷയുടെ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സ്വാമി ഹനുമദ് പാദാനന്ദ സരസ്വതി വിഷയാവതരണം നടത്തി.
ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ സമീക്ഷയെകുറിച്ചുള്ള വിശദീകരണം നല്‍കി. ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി പ്രവിത്ത് സമീക്ഷയുടെ ആവശ്യകതയെ ബോധ്യപ്പെടുത്തി.
സ്വാഗതസംഘ ഭാരവാഹികള്‍
രക്ഷാധികാരികള്‍: മഹാമണ്ഡലേശ്വര്‍ സാധു ആനന്ദവനം ഭാരതി, സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം, പുറനാട്ടുകര), സ്വാമി തേജസ്വരൂപാനന്ദ (കപിലാശ്രമം, തൃപ്രയാര്‍), സ്വാമി പുരുഷോത്തമാനന്ദ സരസ്വതി (വിവേകാനന്ദ സേവാ കേന്ദ്രം)
ചെയര്‍മാന്‍: ശ്രീകുമാര്‍ ഇഴുവപാടി
വൈസ് ചെയര്‍മാന്‍മാര്‍: പി.സുധാകരന്‍, ഇ.ഗോപിനാഥന്‍
ജനറല്‍ കണ്‍വീനര്‍: ബാബുരാജ് കേച്ചേരി
ജോയിന്റ് കണ്‍വീനര്‍: സജീവന്‍, സതീശന്‍
ട്രഷറര്‍: റിനീഷ്
യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ചേര്‍ത്ത് കൊണ്ടും വൈസ് ചെയര്‍മാന്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടെത്തിക്കൊണ്ട് 108 അംഗ സ്വാഗതസംഘ സമിതിയായി വിപുലീകരിക്കാനും തീരുമാനിച്ചു.













