തിരുവനന്തപുരം: ഡിഐജി എസ് ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ ശുപാര്‍ശ പരിഗണിച്ച് മുഖ്യമന്ത്രിയാണ് നടപടി എടുത്തത്. കെ.എ റൗഫുമായി ചേര്‍ന്ന് കര്‍ണാടകയില്‍ ഭൂമിതട്ടിപ്പും സാമ്പത്തിക തിരിമറിയും നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ശുപാര്‍ശ സമര്‍പ്പിച്ചത്.
ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ജോയിന്റ് ഡയറക്ടറാണ് ശ്രീജിത്ത്. നേരത്തെ കര്‍ണ്ണാടക ഭൂമി തട്ടിപ്പ് കേസില്‍ കെ.എ റൗഫിനെ ശീജിത്ത് സഹായിച്ചെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രീജിത്ത് കര്‍ണ്ണാടക പോലീസില്‍ സ്വാധീനം ചെലുത്തിയെന്നാണ് പോലീസ് പത്രിക നല്‍കിയിരിക്കുന്നത്.
ഐസ്‌ക്രീം പെണ്‍വാണിഭക്കേസ്സില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും ഇന്റലിജന്റ്‌സിന് ലഭിച്ചിരുന്നു.
Discussion about this post