തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി വ്യക്തമാക്കി.
അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ തിരുവനന്തപുരം വിജിലന്‍സ് കോടതി മാര്‍ച്ച് അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നല്‍കി. കോടതിയില്‍ ഹാജരായ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിലെ അഴിമതി സംബന്ധിച്ച കേസിലാണ് കോടതിയുടെ പരാമര്‍ശം. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദ്ദേശം വിജിലന്‍സിന് പാലിക്കാന്‍ സാധിച്ചിരുന്നില്ല.
Discussion about this post