തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ അവര്‍ക്കും കുടംബത്തിനും സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിയമോപദേശം ഇതുവരെ കിട്ടിയിട്ടില്ല. നിയമോപദേശം അനുസരിച്ചേ മുന്നോട്ടുപോകാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ വീണ്ടും അന്വേഷണത്തിന് വകുപ്പില്ലെന്ന് തിരുവഞ്ചൂര്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.
Discussion about this post