തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ പോലീസ് തടഞ്ഞു.
പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, എംഎല്‍എമാരായ കെ.കെ.ലതിക, അയിഷ പോറ്റി, ടി.എന്‍.സീമ എംപി, ജെ.അരുന്ധതി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെക്കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചിരുന്നില്ല. മാര്‍ച്ച് നിയമസഭയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ നാമമാത്ര പോലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. ഇതിനാല്‍ പ്രവര്‍ത്തകര്‍ നിയമസഭാ കവാടത്തിലേക്ക് തള്ളിക്കയറി. പിന്നീട് കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ് ചെയ്തു നീക്കുകയായിരുന്നു. പി.ജെ.കുര്യന്‍ രാജിവയ്ക്കുക, സൂര്യനെല്ലിക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ അസോസിയേഷന്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകരോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നിയമസഭയ്ക്ക് മുന്നിലെ റോഡില്‍ നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി.
Discussion about this post