ന്യൂഡല്‍ഹി: മാനഭംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയ ഡല്‍ഹി പോലീസിനോടും ന്യൂസ് ചാനലായ ആജ് തക്കിനോടും 6.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
എട്ടുവര്‍ഷം മുമ്പു പിതാവിന്റെ പീഡനത്തിന് ഇരയായ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പേരാണു ഡല്‍ഹി പോലീസ് എഫ്ഐആറിലൂടെ വെളിപ്പെടുത്തിയത്. ഇത് ആജ് തക് ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. പേരു വെളിപ്പെട്ടതോടെ പെണ്‍കുട്ടിക്കു സ്കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാരുടെ പരിഹാസത്തെത്തുടര്‍ന്നു കുട്ടിയുടെ മാനസികനില തകരാറിലായെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ ധരിപ്പിച്ചു. ഡല്‍ഹി പോലീസ് ഒരുലക്ഷം രൂപയും ചാനല്‍ അഞ്ചുലക്ഷം രൂപയും നല്‍കണം. 25,000 രൂപ വീതം ഇരുകൂട്ടരും കോടതിച്ചെലവായി നല്‍കണമെന്നും സംഭവത്തെക്കുറിച്ചു പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post