തിരുവനന്തപുരം: നാടിന്റെ നന്മയും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യം വച്ചാകണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കേണ്ടതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യങ്ങള്‍ കുറേക്കൂടി ഗുണപരമായ കാഴ്ചപ്പാട് പുലര്‍ത്തേണ്ടതുണ്െടന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം രചിച്ച സഭാതലം – നമ്മുടെ നിയമനിര്‍മാണ സഭകള്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസ് ക്ളബില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.
Discussion about this post