Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ശ്രീശങ്കരന്‍ ലൗകീക ദൃഷ്ടാന്തങ്ങളിലൂടെ – ഭാഗം 12

by Punnyabhumi Desk
Feb 7, 2013, 05:30 pm IST
in സനാതനം

പണ്ഡിതരത്നം ഡോ.കെ. ചന്ദ്രശേഖരന്‍ നായര്‍
അഞ്ജാനതിമിരവും ആലസ്യവും പേറി ഇരിക്കുന്ന ഒരുവനെ ഒരു തരത്തിലും കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുവാന്‍ സാദ്ധ്യമല്ലെന്ന വസ്തുതയാണ് ഈ ദൃഷ്ടാന്തത്തിലൂടെ ശ്രീശങ്കരന്‍ അവതരിപ്പിക്കുന്നത്.

നിദ്രാലുവത് സ്തംഭവദേവ തിഷ്ഠതി
(വിവേകചൂഢാമണി)

ഉറങ്ങുന്നവനെപ്പോലെയോ ചുമടുതാങ്ങി പോലെയോ സ്ഥിതി ചെയ്യുന്ന അജ്ഞാനം, ആലസ്യം, മാന്ദ്യം, വിഡ്ഢിത്തം, ഉറക്കം തൂങ്ങല്‍ മുതലായവ തമോഗുണലക്ഷണങ്ങളാണ്. ഒരുവന് ഇവയോടു സംബന്ധമുണ്ടായിപ്പോയല്‍ അയാള്‍ ഒന്നിനും കൊള്ളരുതാത്തവനായിത്തീരും. അയാള്‍ പ്രജ്ഞയറ്റ് ഉറങ്ങുന്നവനെപ്പോലെയോ അല്ലങ്കില്‍ ചുമടുതാങ്ങിപോലെയോ ആയിത്തീരും.

ഉറങ്ങുന്നവനോട് വേദാന്തമോതിയിട്ടു പ്രയോജനമില്ല. അപ്രകാരം ആരെങ്കിലും ചെയ്താല്‍ അത് നിഷ്പയോജനം തന്നെ. ചുമടുതാങ്ങികളുടെ കാര്യം ഇതുപോലുള്ള ഒന്നാണ് തലച്ചുമടുകാര്‍ തെല്ലൊരു ആശ്വാസത്തിനുവേണ്ടി വഴിയോരത്തുള്ള ചുമടുതാങ്ങികളില്‍ ഭാരം ഇറക്കിവയ്ക്കാറുണ്ട്. ഇപ്രകാരം ഭാരം ഇറക്കിവയ്ക്കുന്ന കല്ലിനെ ചുമടുതാങ്ങിക്കല്ല് എന്നാണ് വ്യവഹരിക്കാറ്. ചുമടുതാങ്ങിക്കല്ല് അഞ്ചടിപൊക്കത്തിലുള്ള രണ്ടു കല്‍തൂണില്‍ ഇരിക്കുന്ന ഒരടി വീതിയും അഞ്ചടി നീളവുമുള്ള കരിങ്കല്ലാണ്. പരസഹായം കൂടാതെ ഇതില്‍ ഭാരം നിരക്കി ഇറക്കിവക്കാനും തിരികെ തലയില്‍ കയറ്റിവയ്ക്കാനും ചുമടുകാര്‍ക്ക് സാധിക്കുന്നു. ഈ ചുമടുതാങ്ങികള്‍ അവയുടെ മുകളില്‍ കയറ്റിവയ്ക്കുന്ന കട്ടിയുള്ള വസ്തുക്കളെ കുറിച്ച് അജ്ഞരാണല്ലോ. അതു ചന്ദനത്തിന്റെ ചുമടാകാം. മീനിന്റേതാകാം. ചാണകത്തിന്റേതുമാകാം. ചുമടുതാങ്ങിക്ക് ഇതിനെക്കുറിച്ചുള്ള വിവേകം ഇല്ല. ഇവയ്ക്ക് എല്ലാഭാരവും തുല്യം തന്നെ. അജ്ഞാനതിമിരത്തിന് അടിമയായ ഒരുവന് ഒന്നും വിവേകപൂര്‍വ്വം ഗ്രഹിക്കുന്നതിന് ശക്തനാകുന്നില്ല. അയാളുടെ സ്ഥിതി നിദ്രയിലാണ്ടവന്റെയോ ചേതനമായ ചുമടുതാങ്ങിയുടേതുപോലെയോ ആണ്. അതുകൊണ്ട് ശ്രീശങ്കരന്റെ മതമനുസരിച്ച് തമോഗുണത്തില്‍ നിന്നു മോചിതനായവനുമാത്രമേ ബ്രഹ്മജ്ഞാനത്തിന് അര്‍ഹതയുള്ളൂ. തിരിച്ചറിവില്ലാത്ത ഒരുത്തന് ജ്ഞാനം പകര്‍ന്നുകൊടുക്കാനുള്ള ആചാര്യന്റെ ശ്രമം വനരോദനമായിതിരുകയേ ഉള്ളൂ.

അതുകൊണ്ട് ഒരു സ്വരൂപയോഗ്യത വിദ്യാര്‍ത്ഥിക്കും വേണം. അപ്രകാരമുള്ള വിദ്യാര്‍ത്ഥി ശ്രേഷ്ഠനായ അധ്യാപകനില്‍ നിന്നു വിജ്ഞാനം ഉള്‍ക്കൊണ്ടാല്‍ അത് രണ്ടുപേരുടേയും ദൗത്യം സഫലമാക്കും.

ഇപ്രകാരം പാത്രം അറിഞ്ഞുവേണം ദാനം ചെയ്യാന്‍. മഹാനായ ആചാര്യനെ ശിഷ്യന്‍ അന്വേഷിച്ച് കണ്ടെത്തുന്നതുപോലെ യോഗ്യനായ ശിഷ്യനുമാത്രം വിദ്യ ഉപദേശിച്ചുകൊടുക്കുവാനുള്ള അവകാശം ആചാര്യനുമുണ്ട്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ രണ്ടും ഒത്താല്‍ ഗുരു ശിഷ്യബന്ധം ദൃഢമായതുതന്നെ.

ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യച്യുതിയും സംഘര്‍ഷഭരിതമായ അവസ്ഥയുമെല്ലാം ഗുരുശഷ്യന്മാരില്‍ ഒരാളുടെയോ അല്ലെങ്കില്‍ രണ്ടു കൂട്ടരുടേയുമോ നാനാതരത്തില്‍പ്പെട്ട അപചയം മൂലമാണ്.

ഉറക്കം താത്കാലിക മരണമാണ്. അതുകൊണ്ടാണ് യഥാര്‍ത്ഥമരണത്തെ ദീര്‍ഘനിദ്രയെന്നു പറയുന്നത്.

മരിച്ചവനെ ഒന്നും ധരിപ്പിക്കാന്‍ പറ്റുകയില്ലല്ലോ. അതുപോലെതന്നെ ഒരു ഉറക്കം തൂങ്ങിയേയും, ഇത്തരക്കാരെ പഠിപ്പിക്കാന്‍ ശ്രമിച്ച് ജീവിതം പാഴാക്കരുതെന്നുള്ള ഒരു ഉപദേശവും ഈ ദൃഷ്ടാന്തത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. വിദ്യ ഉള്‍ക്കൊള്ളാതിരിക്കുന്ന ശിഷ്യരോടുള്ള ശ്രീശങ്കരന്റെ ഭാവം അവരെ ഉറക്കംതൂങ്ങികളായും കല്‍ത്തൂണുകളായും കാണുന്നതില്‍ പ്രതിഫലിക്കുന്നു.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies