ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 150 രൂപ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. ഇതോടെ മില്‍ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5250 രൂപയായും ഉണ്ടക്കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5500 രൂപയായും വര്‍ധിക്കും. മില്‍ കൊപ്രയുടെ താങ്ങുവില 200 രൂപയും ഉണ്ടക്കൊപ്രയുടെ താങ്ങുവില 250 രൂപയും വര്‍ധിപ്പിക്കണമെന്നാണ് കൃഷിമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നത്.
കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചത്.
Discussion about this post