തിരുവനന്തപുരം: സംസ്ഥാന പോലീസ് കായികതാരങ്ങളുടെ പ്രകടനമികവ് ദേശീയ നിലവാരത്തിനൊപ്പം ഉയര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ ദേശീയ കായിക മത്സരത്തില്‍ മികവു തെളിയിച്ച പോലീസ് കായിക പ്രതിഭകളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍ എന്നീ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച പുരുഷ വനിതാ ടീമുകള്‍ക്കും കോച്ചുകള്‍ക്കും അദ്ദേഹം സമ്മാനം വിതരണം ചെയ്തു. പുതിയ കായിക പ്രതിഭകളെക്കൂടി പങ്കെടുപ്പിച്ച് ഇന്ത്യയിലെ മികച്ച കായിക ടീമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യം, എ.ഡി.ജി.പി.മാരായ വിന്‍സെന്റ് എം.പോള്‍, രാജേഷ് ദിവാന്‍, ഐ.ജി. എസ്.ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post