ന്യൂഡല്‍ഹി: ഇന്നു രാവിലെ തൂക്കിക്കൊന്ന പാര്‍ലമെന്റ് ആക്രണണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം തീഹാര്‍ ജയിലിലെ വളപ്പില്‍ സംസ്‌കരിച്ചു. തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയില്‍ ഇന്നു രാവിലെയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
ഫെബ്രുവരി 3നാണ് അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. വിവരം അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍കെ സിങ് പറഞ്ഞു. ശ്രീനഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സോപറിലാണ് അഫ്‌സല്‍ ഗുരുവിന്റെ വീട്.
പുലര്‍ച്ചെ അഞ്ചു മണിയോടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം. പ്രാഥമിക കൃത്യങ്ങള്‍ക്കു ശേഷം മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കിയാണ് ശിക്ഷ നടപ്പിലാക്കിയത്.
Discussion about this post