തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയെ അധിക്ഷേപിച്ച ജസ്റ്റിസ് ബസന്തിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബസന്തിന്റെ അധിക്ഷേപത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നല്‍കിയ നോട്ടീസില്‍ അനുമതി നിഷേധിക്കപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്തുനിന്നുള്ള അഭിഭാഷക പാനലില്‍ നിന്ന് ജസ്റ്റിസ് ബസന്തിനെ ഒഴിവാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷക പാനലില്‍ ബസന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യനെല്ലി കേസിലെ സര്‍ക്കാര്‍ നിലപാടുകളെ ബസന്തിന്റെ പരാമര്‍ശം സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപിക്കുന്നത്.
Discussion about this post